ഗൂഡല്ലൂര്‍: നരഭോജി കടുവ കൂട്ടിലായ വിവരം അറിഞ്ഞതോടെ ഓവാലി പഞ്ചായത്തിലെ ലാറസ്റ്റന് ജനത സന്തോഷത്തില്‍. കടുവ ഭീതിയില്‍ ജോലിക്ക് പോകാതെ കഴിയുകയായിരുന്നു ഇവിടുത്തെ കുടുംബങ്ങള്‍. കുട്ടികളെ വനംവകുപ്പിന്റെ വാഹനത്തിലായിരുന്നു സ്കൂളിലെത്തിച്ചിരുന്നത്.
പരിസര ഗ്രാമത്തിലുള്ളവരും ഭീതിയോടെയായിരുന്നു കഴിഞ്ഞിരുന്നത്. അതേസമയം നരഭോജി കടുവ മുതുമല വനത്തിലേക്ക് കടന്നിട്ടുണ്ടാകാമെന്നായിരുന്നു വനംവകുപ്പ് നേരത്തെ പറഞ്ഞിരുന്നത്. 14 കൂടുകള്‍ സ്ഥാപിച്ച കടുവയ്ക്കായി സ്ഥാപിച്ചിരുന്നെങ്കിലും കടുവ കൂട്ടില്അകപ്പെടിരുന്നില്ല.